ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം മി​ല ദൂത് 2019 ആരംഭിച്ചു
Wednesday, October 9, 2019 12:57 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത​യി​ലെ ദൈ​വ​വി​ളി പ്രോ​ത്സാ​ഹ​ന വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ’മി​ല ദൂ​ത് 2019 ബൈ​ബി​ൾ ക​ലോ​ത്സ​വം’ ഒ​രു​ക്കു​ന്നു.
രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി 10 ഫൊ​റോ​ന​ക​ളി​ൽ, ഫൊ​റോ​ന ക​ലോ​ത്സ​വ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ഫൊ​റോ​ന​ക​ളി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യ​വ​ർ മാ​റ്റു​ര​യ്ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​ ക​ലോ​ത്സ​വ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​മി​ൻ ചെ​ര​ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജു കോ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തി.ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​നം ന​വം​ബ​ർ ഒ​ന്പ​തി​ന് കൊ​ട​ക​ര​യി​ലെ സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ്ഡ് കോ​ള​ജി​ൽ ന​ട​ത്ത​ും.
വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യ ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ രൂ​പ​താ​ത​ല​ത്തി​ൽ മ​ത്സ​രി​ക്കും.