ദേ​ശീ​യ ക്യാ​ന്പി​ലേ​ക്ക് മ​ണ​ത്ത​ല സ്കൂ​ളി​ൽ നി​ന്ന് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, October 9, 2019 12:56 AM IST
ചാ​വ​ക്കാ​ട്: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പി​നു കീ​ഴി​ൽ പാ​സ് വേ​ർ​ഡ് ട്യൂ​ണിം​ഗ് പ​രി​ശീ​ല​ന ക്യാ​ന്പി​ൽ നി​ന്ന് ദേ​ശീ​യ​ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​പ്ത​ദി​ന ക്യാ​ന്പി​ലേ​ക്ക് മ​ണ​ത്ത​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​യ ബ്ലാ​ങ്ങാ​ട് താ​ഴ​ത്ത് സ​ലാ​ഹു​ദ്ദീ​ൻ, ഫാ​ത്തി​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ടി.​എ​സ്. ജിം​ഷി​ദ, മു​തു​വ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ ലോ​റ​ൻ​സ്-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ എം.​എ​ൽ. മി​ൽ​ക്ക എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​വം​ബ​ർ 11 മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ രാ​ഷ്ട്ര​പ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി​ക്കാ​ഴ്ച​യ്ക്കു അ​വ​സ​ര​മു​ണ്ടാ​വും. ന​ട​ത്തും. പാ​ർ​ല​മെ​ന്‍റ്, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കും.