പൊ​തു​ക​ളി​സ്ഥ​ല​വും മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റും സ​ജ്ജീ​ക​രി​ക്ക​ണമെന്ന് ആവശ്യം
Wednesday, October 9, 2019 12:55 AM IST
പു​വ​ത്തൂ​ർ: മേ​ഖ​ല​യി​ൽ പൊ​തു​ക​ളി​സ്ഥ​ല​വും മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റും സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ചി​റ്റാ​ട്ടു​ക​ര മേ​ഖ​ല സ​മ്മേ​ള​നം പ്ര​മേ​യം​വ​ഴി എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല പ്ര​തി​നി​ധി സ​മ്മേ​ള​നം ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ൻ​സ​ൺ സി. ​ജോ​യ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​വ​ത്തൂ​ർ ല​യ​ണ്‍​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.
താ​ലൂ​ക്കി​ലെ മി​ക​ച്ച വാ​യ​ന​ശാ​ല​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​ത​ന്ത്ര ക​ലാ​പ​രി​ഷ​ത്ത്, സാ​മൂ​ഹ്യ​രം​ഗ​ത്തെ സേ​വ​ന​ത്തി​നു ലൈ​ഫ് കെ​യ​ർ ആം​ബു​ല​ൻ​സ്, കെ​മി​സ്ട്രി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ വി​നു വ​ടേ​രി, സ​മ്മേ​ള​ന ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത മീ​ഡി​യ ബ്രെ​യി​ൻ ശ്രീ​കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ആ​ഷി​ക്ക് വ​ലി​യ​ക​ത്ത്, ഇ.​വി. പ്ര​ബീ​ഷ്, സ​ച്ചി​ൻ, കെ.​എ​സ്. സ​ജീ​ഷ്, പി.​ജി. സു​ബി​ദാ​സ്, ജി​യോ​ഫോ​ക്സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.