ജി​ല്ലാ കാ​യി​ക​മേ​ള ഗെയിംസ് ഇന്നുമുതൽ
Wednesday, October 9, 2019 12:53 AM IST
തൃ​ശൂ​ർ: റ​വ​ന്യൂ​ ജി​ല്ലാ കാ​യി​ക​മേ​ള ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ​ക്കു ഇ​ന്നു തു​ട​ക്ക​മാ​കും. തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ട് (ഹോ​ക്കി), കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം (ഫു​ട്ബോ​ൾ), എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ട് (ക​ബ​ഡി, ബാ​സ്ക​റ്റ്ബോ​ൾ, ടേ​ബി​ൾ ടെ​ന്നി​സ്, ഖോ​ഖോ), പാ​ട്ടു​രാ​യ്ക്ക​ൽ ദേ​വ​മാ​ത പ​ബ്ലി​ക് സ്കൂ​ൾ (ഹാ​ൻ​ഡ്ബോ​ൾ), ചെ​സ് (തൃ​ശൂ​ർ ഗ​വ.​മോ​ഡ​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്), കു​രി​യ​ച്ചി​റ തൃ​ശൂ​ർ സ്പോ​ർ​ട്സ് സെ​ന്‍റ​ർ (ഷ​ട്ടി​ൽ), മു​ണ്ടൂ​ർ ആ​ത്രേ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി (ക്രി​ക്ക​റ്റ്), പു​ഴ​യ്ക്ക​ൽ കി​ണ​റ്റി​ങ്ക​ൽ ടെ​ന്നി​സ് അ​ക്കാ​ദ​മി (ടെ​ന്നി​സ്), തൃ​പ്ര​യാ​ർ ടി​എ​സ്ജി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം (വോ​ളി​ബോ​ൾ) എ​ന്നി​വി​ട​ങ്ങ​ളി​ൽ 12 ഇ​ന​ങ്ങ​ളി​ലാ​യി രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 12നു ​സ​മാ​പി​ക്കും. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്കു വ്യ​ക്തി​ഗ​ത മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ക്കും.
ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നാ​ളെ രാ​വി​ലെ 10നു ​കെ.​യു.​അ​രു​ണ​ൻ എം​എ​ൽ​എ ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു ജി​ല്ലാ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ.​എ​സ്.​മി​ഥു​ൻ, സി​ജു പി.​ജോ​ണ്‍, അ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.