ട്രാ​ഫി​ക് നി​യ​ന്ത്രി​ച്ച എ​സ്ഐ​യെ കാ​റി​ടിച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, October 9, 2019 12:53 AM IST
അ​യ്യ​ന്തോ​ൾ: പൂ​ങ്കു​ന്നം സെ​ന്‍റ​റി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു​കൊ​ണ്ടി​രു​ന്ന ട്രാ​ഫി​ക് എ​സ്ഐ​യെ കാ​റി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. സി​റ്റി ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ എ​സ്ഐ പി. ​രാ​മ​കൃ​ഷ​ണ​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​ലി​നു പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​ങ്കു​ന്നം തു​ഷാ​രം വീ​ട്ടി​ൽ ധീ​ര​ജി(31)നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​യാ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ്.
ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ഗ​താ​ഗ​ത നി​യ​മം തെ​റ്റി​ച്ചു​വ​ന്ന കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​കോ​പി​ത​നാ​യ യു​വാ​വ് കാ​ർ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എ​സ്ഐ​ക്കു പ​രി​ക്കേ​റ്റ​ത്. ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ധീ​ര​ജി​നെ റി​മാ​ൻ​ഡ് ചെ​യ്തു.