ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ൻ തി​ര​ക്ക്
Wednesday, October 9, 2019 12:53 AM IST
തൃ​ശൂ​ർ: വി​ജ​യ​ദ​ശ​മി​യി​ൽ ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്കു ന​ട​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു കു​രു​ന്നു​ക​ൾ. ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ന​ത്ത തി​ര​ക്കാ​യി​രു​ന്നു. വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്കാ​യി ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ഴു​ത്തി​നി​രു​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​യി​രു​ന്നു ഒ​രു​ക്കി​യി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ എ​ഴു​ത്തി​നി​രു​ത്ത​ൽ ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ചേ​ർ​പ്പ് തി​രു​വു​ള്ള​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ തു​ട​ങ്ങി​യ എ​ഴു​ത്തി​നി​രു​ത്ത​ലി​ന് ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്.

രാ​വി​ലെ സ​ര​സ്വ​തീപൂ​ജ​യ് ക്കു ശേ​ഷ​മാ​യി​രു​ന്നു പൂ​ജ​യെ​ടു​പ്പ്. ആ​ചാ​ര്യ​ൻ​മാ​ർ​ക്കു മ​ടി​യി​ലി​രു​ന്നു കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ആ​ദ്യം ഉ​ണ​ക്ക​ല​രി​യി​ൽ വി​ര​ൽ​ കൊ​ണ്ടും, പി​ന്നീ​ട് നാ​വിൽ സ്വ​ർ​ണം​കൊ​ണ്ടും ഹ​രി​ശ്രീ എ​ഴു​തി. ആ​ദ്യം ക​ര​ച്ചി​ലും, പി​ന്നെ നി​വേ​ദ്യ മ​ധു​ര​ം കി​ട്ടി​യ​പ്പോ​ൾ ചി​രി​യു​മാ​യുമാ​ണ് പ​ല കു​രു​ന്നു​ക​ളും പോ​യ​ത്.

ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, മ​മ്മി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്രം, കൂ​ർ​ക്ക​ഞ്ചേ​രി ശ്രീ​മാ​ഹേ​ശ്വ​ര ക്ഷേ​ത്രം, ശ്രീ ​വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രം, പാ​റ​മേ​ക്കാ​വ്, തി​രു​വ​ന്പാ​ടി ക്ഷേ​ത്ര​ങ്ങ​ളി​ലു​മെ​ല്ലാം എ​ഴു​ത്തി​നി​രു​ത്ത​ൽ ന​ട​ന്നു. ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം ക​ന​ത്ത ഭ​ക്ത​ജ​ന​തി​ര​ക്കു​ണ്ടാ​യി​രു​ന്നു. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്തു ക​ന​ത്ത സു​ര​ക്ഷ​യും ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യിരുന്നു.