ക്യാ​പ്റ്റ​ൻ രാ​ധി​കാ മേ​നോ​ൻ ലി​റ്റി​ൽ ഫ്ല​വ​ർ കോ​ണ്‍​വ​ന്‍റ് ഹൈ​സ്കൂ​ളി​ൽ
Monday, September 23, 2019 12:45 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ട​ലി​ലെ ധീ​ര​ത​ക്കു​ള്ള രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ ഇ​ന്ത്യ​ൻ മ​ർ​ച്ച​ന്‍റ് നേ​വി പ്ര​ഥ​മ വ​നി​താ ക്യാ​പ്റ്റ​ൻ രാ​ധി​കാ മേ​നോ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ലി​റ്റി​ൽ ഫ്ല​വ​ർ കോ​ണ്‍​വ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തി.
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഒ​ഡി​ഷ​യു​ടെ ആ​ഴ​ക്ക​ട​ലി​ൽ ഏ​ഴു ദി​വ​സ​ങ്ങ​ളാ​യി മ​ര​ണ​വു​മാ​യി മ​ല്ലി​ട്ടു​ക​ഴി​ഞ്ഞ ഏ​ഴു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ 2015 ജൂ​ണ്‍ 21 നാ​ണ് കൊ​ടു​ങ്ങ​ല്ലൂ​രി​ന​ട​ത്തു​ള്ള തി​രു​വ​ഞ്ചി​ക്കു​ളം സ്വ​ദേ​ശി​യാ​യ രാ​ധി​കാ മേ​നോ​ൻ ക്യാ​പ്റ്റ​നാ​യ സ​ന്പൂ​ർ​ണ സ്വ​രാ​ജ് എ​ന്ന എ​ണ്ണ​ക്ക​പ്പ​ൽ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ജീ​വി​ത​ത്തി​ൽ​നി​ന്ന് സ്വാ​യ​ത്ത​മാ​ക്കി​യ അ​റി​വും മ​ന​ക്ക​രു​ത്തു​മാ​ണ് സാ​ഹ​സി​ക​ത നി​റ​ഞ്ഞ ത​ന്‍റെ പ​ല ദൗ​ത്യ​ങ്ങ​ൾ​ക്കും ശ​ക്തി പ​ക​ർ​ന്ന​തെ​ന്ന് സം​വാ​ദ​ത്തി​ലൂ​ടെ അ​വ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്ര​ധാ​ന​ധ്യാ​പി​ക സി​സ്റ്റ​ർ റോ​സ്ലെ​റ്റ് പൊ​ന്നാ​ട അ​ണി​യി​ച്ച് ക്യാ​പ്റ്റ​ൻ രാ​ധി​ക മേ​നോ​നെ ആ​ദ​രി​ച്ചു.