മധ്യവയസ്കൻ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Saturday, September 21, 2019 12:23 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര കു​ള​ത്തി​ൽ മ​ധ്യ​വ​യ​സ്ക്ക​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​ട്ടു​പാ​റ പ​രു​ത്തി​പ്ര സ്വ​ദേ​ശി അ​ല്ലി​പ​റ​ന്പി​ൽ ന​ന്ദ​ൻ (52) നെ​യാ​ണ് മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​രാ​ണ് കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞു ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ.​കെ. പ്ര​മോ​ദ്കു​മാ​ർ, കൗ​ണ്‍​സി​ല​ർ പ്ര​സീ​ത സു​കു​മാ​ര​ൻ എ​ന്നി​വ​രും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും സ്ഥ​ല​ത്തെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മു​ളങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോളജിൽ പോസ്റ്റുമോ​ർ​ട്ട​ത്തി​നു​ശേ​ഷം മു​ത​ദേ​ഹം പു​തു​ശേ​രി പു​ണ്യ​തീ​ര​ത്ത് സം​സ്കരി​ച്ചു. ഭാ​ര്യ: വി​ബി. മ​ക്ക​ൾ: സ്നേ​ഹ, സ്വാ​തി​ക.