ബൈ​ക്ക് യാ​ത്രി​ക​ൻ ബ​സി​ടി​ച്ച് മ​രി​ച്ചു
Thursday, September 12, 2019 10:53 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് അ​ടു​ത്ത് സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബസി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ല്ലം​കു​ന്ന് കൈ​ത​യി​ൽ ശ​ശി​ധ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കൊ​ടു​ങ്ങ​ല്ലു​രി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ക്സ്മാ​ൻ എ​ന്ന ബ​സാ​ണ് ഇടിച്ചത്. ബ​സ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ശ​ശി​ധ​ര​ൻ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​റാ​ണ്ശ​ശി​ധ​ര​ൻ. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ളും പ​ല​ച​ര​ക്കു​മാ​യി മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഭാ​ര്യ: ര​മ. മ​ക​ൻ: ​ഗോ​കു​ൽ. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.