ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, September 12, 2019 10:53 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഇ​ന്ന​ലെ കാ​ണാ​താ​യ പ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ പ​ടി​യൂ​ർ നി​ല​ന്പ​തി സ്വ​ദേ​ശി കൊ​ങ്ങി​ണി വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ മ​ക​ൻ ജി​ത്തു (20) വാണ് മരിച്ചത്. തി​രു​വോ​ണ ദി​വ​സം ഉ​ച്ച​തി​രി​ഞ്ഞാ​ണ് ജി​ത്തു​വും ഏ​ഴോ​ളം സു​ഹൃ​ത്തു​ക്ക​ളും കൂ​ടി ക​യ്പ​മം​ഗ​ലം വ​ഞ്ചി​പ്പു​ര ക​ട​പ്പു​റ​ത്തെ​ത്തി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ജി​ത്തു​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​യ്പ​മം​ഗ​ലം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നടത്തിയ തെരച്ചിലിൽ കൂളിമുട്ടം കടപ്പുറത്തുനിന്നും കണ്ടെത്തിയത്. അ​മ്മ ഉ​ഷ. സ​ഹോ​ദ​രി ഋ​തു​മോ​ൾ.​സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.