ഓ​ണാ​ഘോ​ഷം: സ്നേ​ഹ​തീ​ര​ത്ത് ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്കു തു​ട​ക്കം
Wednesday, September 11, 2019 1:01 AM IST
ത​ളി​ക്കു​ളം: സ്നേ​ഹ​തീ​ര​ത്ത് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​ക്കു തു​ട​ക്ക​മാ​യി. നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ കൃ​ഷി വ​കു​പ്പ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി. ഗീ​ത ഗോ​പി എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ഭാ​ഷി​ണി മ​ഹാ​ദേ​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഐ. സ​ജി​ത, ബ്ലോ​ക്ക് മെ​ന്പ​ർ​മാ​ർ, വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
13 വ​രെ​യാ​ണ് ആ​കാ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഹെ​ലി ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ചി​പ്സാ​ൻ ഏ​വി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കു​ന്ന ഹെ​ലി​പ്പാ​ഡി​ൽ നി​ന്നും സ്നേ​ഹ​തീ​രം ബീ​ച്ച്, ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം, ചേ​റ്റു​വ അ​ഴി​മു​ഖം, അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര ഒ​രു​ക്കു​ന്ന​ത്. മൂ​ന്ന് പാ​ക്കേ​ജി​ലാ​യി ഓ​രോ​ന്നി​നും വ്യ​ത്യ​സ്ത നി​ര​ക്കി​ലു​ള്ള ഫീ​സാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ആ​റു​പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.