ഓ​ണാ​ഘോ​ഷം മാ​റ്റി​വ​ച്ച് രോ​ഗി​ക​ൾ​ക്ക് പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, September 11, 2019 1:01 AM IST
ചാ​ല​ക്കു​ടി: ഓ​ണാ​ഘോ​ഷം മാ​റ്റി​വ​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് 101 പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. മു​രി​ങ്ങൂ​ർ റോ​യ​ൽ റി​ക്രി​യേ​ഷ​ൻ ക്ല​ബാ​ണ് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച് ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് പു​ത​പ്പ് വാ​ങ്ങി രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​ന്തി പ്ര​വീ​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശി​വ​ദാ​സ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സെ​ന്‍റ് പാ​ണാ​ട്ടു​പ​റ​ന്പി​ൽ​നി​ന്നും പു​ത​പ്പു​ക​ൾ ഏ​റ്റു​വാ​ങ്ങി. ജോ​ഷി പു​ത്തി​രി​ക്ക​ൽ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ.​സി. തോ​മ​സ്, സെ​ക്ര​ട്ട​റി എ.​സി. പൗ​ലോ​സ്, വി.​പി. ജേ​ക്ക​ബ്, ജോ​സ​ഫ് പ​ണി​ക്ക​ശേ​രി, കെ.​വി. ദേ​വ​സി, എം.​എ. ഫ്രാ​ൻ​സി​സ്, കെ.​പി. ഡേ​വി​സ്, പി.​വി. അ​വ​റാ​ച്ച​ൻ, കെ.​വി. ജോ​സ്, വി.​ജെ. ഷാ​ജു, പി.​കെ. ബാ​ബു, തോ​മ​സ് ത​റ​യി​ൽ, വി.​പി. ഫ്രാ​ൻ​സി​സ്, ജോ​യി മ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.