പ്ലാ​ന​റ്റോ​റി​യം ഷോ​ നടത്തി
Wednesday, September 11, 2019 1:00 AM IST
മേ​ലൂ​ർ: പൂ​ലാ​നി വി​ഷ്ണു​പു​രം ശ്രീ​ധ​ർ​മ്മ ശാ​സ്ത്ര വി​ദ്യാ​നി​കേ​ത​നി​ൽ ന​ക്ഷ​ത്ര ലോ​ക​ത്തെ വി​സ്മ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നേ​രി​ട്ട​റി​യാ​നും, ക​ണ്ടാ​സ്വ​ദി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​. ആ​കാ​ശ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ത​ര​ത്തി​ൽ യാ​ഥാ​ർ​ത്ഥ്യ​ത്തെ വെ​ല്ലു​ന്ന ദൃ​ശ്യാ​നു​ഭ​വ​മാ​യി​രു​ന്നു പ്ലാ​നി​റ്റോ​റി​യം ഷോ.
ഭൂ​മി​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അ​ക്ഷാം​ശ​ത്തി​ൽ നി​ന്ന് കാ​ണാ​വു​ന​തു പോ​ലെ ഉ​ള്ള ച​ല​ന​ങ്ങ​ൾ പു​ന​ർ നി​ർ​മി​ക്കു​ക, ച​ക്ര​വാ​ള രം​ഗ​ങ്ങ​ൾ, ക്ഷീ​ര പ​ഥം , നെ​ബു​ല​ക​ൾ , ധൂ​മ​കേ​തു​ക്ക​ൾ, ഉ​ൽ​ക്ക​ക​ൾ , ച​ന്ദ്ര ഗ്ര​ഹ​ണം തു​ട​ങ്ങി​യ നി​ര​വ​ധി സ​ങ്കീ​ർ​ണ​മാ​യ കാ​ഴ്ച​ക​ൾ മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​മാ​യി മാ​റി പ്ലാ​നി​റ്റോ​റി​യം ഷോ. ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ ര​ക്ഷി​താ​ക്ക​ളും, അ​ധ്യാ​പ​ക​രും ഷോ ​ക​ണ്ട് ആ​സ്വ​ദി​ച്ചു. സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക സി.എം. റോ​ഷ്നി, മാ​നേ​ജ​ർ ടി.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ലാ​നി​റ്റോ​റി​യം ഷോ​ക്ക് നേ​തൃ​ത്വം ന​ൽ​കി.