സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, September 11, 2019 1:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ല്ലൂ​ർ തൈ​ക്കാ​ട്ടു​ശേ​രി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് കോ​ണ​ത്തു​കു​ന്ന് ഗ​വ. യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​ധ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൈ​ക്കാ​ട്ടു​ശേ​രി ആ​യു​ർ​വേ​ദ കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​എം.​പി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും എ​ൽ​ഇ​ഡി ബ​ൾ​ബ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ടി.​വി. ബി​നു, സി.​എ. ബീ​ന, വൊ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ന്ന എ​ൻ. ഷാ​ജു, അ​ഖി​ല ഡി​സ​ണ്‍, മാ​യാ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.