ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജിൽ ഓ​ണാ​ഘോ​ഷം
Wednesday, September 11, 2019 1:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ള​ജ് കാ​ന്പ​സി​നു പു​റ​ത്തു ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പൂ​ക്ക​ള​ങ്ങ​ൾ തീ​ർ​ത്തും സം​ഗീ​ത ആ​ൽ​ബം അ​ണി​യി​ച്ചൊ​രു​ക്കി​യും ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം.
ഓ​ണ​ത്തി​ന്‍റെ ആ​ന​ന്ദ​വും ആ​ര​വ​വും എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ന്പ​സി​നു പു​റ​ത്തു മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ്, സി​വി​ൽ സ്റ്റേ​ഷ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജ​യി​ൽ, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കി. രാ​വി​ലെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​വ് ജോ​ണ്‍ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​ൽ വെ​ച്ച് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കി​യ "പൊ​ൻ​പൂ​വി​ളി’ എ​ന്ന സം​ഗീ​ത ആ​ൽ​ബം ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. രാ​ഹു​ൽ മ​നോ​ഹ​ർ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചു. സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. അ​ർ​ജു​ൻ രാ​ജ് ആ​ല​പി​ച്ച ആ​ൽ​ബ​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് പ​യ്യ​പ്പി​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ഡി. ജോ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.
തെ​യ്യം, കാ​വ​ടി, പു​ലി​ക്ക​ളി, ക​ലാ​കാ​ര​ൻ ബാ​ൻ​ഡ് ഒ​രു​ക്കി​യ ശി​ങ്കാ​രി​മേ​ളം എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യും പ​ര​ന്പ​രാ​ഗ​ത ഓ​ണ​ക്ക​ളി​ക​ളും സം​ഘ​ടി​പ്പി​ച്ചു.