ക്യാ​ന്പി​ൽ ഇ​പ്പോ​ഴും നാ​ല് കു​ടും​ബ​ങ്ങ​ൾ
Wednesday, September 11, 2019 12:58 AM IST
കാ​ട്ടൂ​ർ: മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യ പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​ന്പ​ൻ​ചാ​ൽ, മ​ധു​രം​പി​ള്ളി, മാ​വും​വ​ള​വ് കോ​ള​നി​ക​ളി​ൽ വെ​ള്ള​മി​റ​ങ്ങി തു​ട​ങ്ങി. ഗ​വ. ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ നാ​ല് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 17 പേ​രു​ണ്ട്. ചെ​ന്പ​ൻ​ചാ​ൽ, മ​ധു​രം​പി​ള്ളി കോ​ള​നി​ക​ളി​ൽ നി​ന്നു​ള്ള മു​ട​പു​ര​യ്ക്ക​ൽ ലൈ​ല റാ​ഫി, സു​ഭ​ദ്ര പു​തു​വീ​ട്ടി​ൽ, സു​ഗ​ത​ൻ ച​ന്ദ്ര​പു​ര​യ്ക്ക​ൽ, ക​ല്ല്യാ​ണി പി​റ്റാ​ര​ത്ത് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പി​ലു​ള്ള​ത്.
ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും മു​റ്റ​ത്ത് ഇ​പ്പോ​ഴും വെ​ള്ളം കെ​ട്ടി നി​ല്ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ചി​മ്മി​നി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യി വെ​ള്ളം ഉ​യ​ർ​ന്നി​ല്ല. മ​ഴ കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​മാ​യി. ക്യാ​ന്പി​ലു​ള്ള​വ​ർ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങും. മു​കു​ന്ദ​പു​രം ത​ഹ​സി​ൽ​ദാ​ർ ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ ഇ​ന്ന​ലെ കോ​ള​നി​ക​ളി​ലും ക്യാ​ന്പി​ലും സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ചെ​ന്പ​ൻ​ചാ​ൽ കോ​ള​നി​യി​ൽ നി​ന്ന് ക​നോ​ലി ക​നാ​ലി​ലേ​ക്കു​ള്ള തോ​ട് മാ​ലി​ന്യ​ങ്ങ​ളും കു​ള​വാ​ഴ​യും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്.
തോ​ട് ശു​ചീ​ക​രി​ച്ച് ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യാ​ൽ ഒ​രു പ​രി​ധി വ​രെ കോ​ള​നി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​വു​മെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​ആ​ർ. രേ​ഖ പ​റ​ഞ്ഞു.