സി​ൽ​ച്ചാ​ർ മി​ഷ​ൻ ദൗ​ത്യ​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത
Wednesday, September 11, 2019 12:58 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മി​ഷ​ന​റി ദൗ​ത്യ​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത 42 ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നു. രൂ​പ​താ ഭ​വ​ന​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം അ​പ്പ​സ്തോ​ലി​ക് നുണ്‍​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് പാ​നി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ക്ഷ്യ ജീ​വി​ത​ത്തി​ലേ​ക്കാ​ണ് ഓ​രോ ക്രൈസ്ത​വ​നും വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും നി​ബ​ന്ധ​ന​ക​ളി​ൽ ത​ള​ച്ചി​ടാ​വു​ന്ന​ത​ല്ല ക്രൈസ്ത​വ സാ​ക്ഷ്യ​മെ​ന്നും മാ​ർ പാ​നി​കു​ളം പ​റ​ഞ്ഞു.
ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പൊ​ തുസ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​യ​നോ​ടൊ​പ്പം വി​ശ്വാ​സി സ​മൂ​ഹം ഒ​ന്നി​ച്ചു ന​ട​ത്തി​യ തീ​ർ​ത്ഥാ​ട​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് അ​നു​ഗ്ര​ഹ​പൂ​ർ​ണ​മാ​യ 41 വ​ർ​ഷ​ങ്ങ​ളെ​ന്നും ഇ​നി​യും ധാ​രാ​ളം ന​ല്ല ദൈ​വ​വി​ളി​ക​ൾ പ​രി​പോ​ഷി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്നും സി​ൽ​ച്ചാ​ർ മി​ഷ​ൻ എ​ന്ന പു​തി​യ ദൗ​ത്യ​ത്തി​ന് എ​ല്ലാ​വ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​വും പ്രാ​ർ​ഥ​ന​യും വേ​ണ​മെ​ന്നും മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ ട​ൻ പ​റ​ഞ്ഞു.
ഇ​ന്ത്യ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സി​ൽ​ച്ചാ​ർ മി​ഷ​ൻ ഹൊ​സൂ​ർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ൽ​ച്ചാ​ർ മി​ഷ​ൻ കോ-ഒാ​ർ​ഡി​നേ​റ്റ​ർ ഫാ. ​ടൈ​റ്റ​സ് കാ​ട്ടു​പ​റ​ന്പി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
2019 സെ​പ്റ്റം​ബ​ർ 10 മു​ത​ൽ 2020 സെ​പ്റ്റം​ബ​ർ 10 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ൽ ആ​ച​രി​ക്കു​ന്ന ദൈ​വ​വി​ളി പ്രോ​ത്സാ​ഹ​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഷിക്കാ​ഗോ രൂ​പ​ത​ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ഫാ. ​വി​ൻ​സ​ന്‍റ് പാ​റ​യി​ൽ ഒ​രു വ​ർ​ഷ​ത്തെ കാ​ര്യ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു​.
ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രു​ടെ​യും പൂ​ർ​ണ്ണ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഡ​യ​റ​ക്ട​റി ടി.​എ​ൻ പ്ര​താ​പ​ൻ എംപി പ്ര​കാ​ശ​നം ചെയ്തു.
ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പ്രോ-​ലൈ​ഫ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം റ​വ. ഡോ. ​ജോ​സ് ഇ​രി​ന്പ​ൻ, ഡോ. ​ഫി​ന്‍റൊ ഫ്രാ​ൻ​സി​സ്, ഡോ. ​റെജു, ഡോ. ​ജോ​ർ​ജ് ലി​യോ​ണ്‍​സ്, ഡോ. ​വി​മ​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി, ബി​നു കാ​ളി​യാ​ട​ൻ എ​ന്നി​വ​ർ ഒ​ന്നു​ചേ​ർ​ന്ന് നിർവഹിച്ചു.
തി​രു​ക്കുടും​ബ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റാ​ൾ സിസ്റ്റർ ​ഉ​ദ​യ സിഎ​ച്ച്എ​ഫ്, വൈ ​ദിക സ​മി​തി സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ൻ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ആ​നി ഫെ​യ്ത്, ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി ബി​നോ​യി സി. ​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത​യു​ടെ മു​ഖ്യ വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ സ്വാ​ഗ​ത​വും വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി നന്ദിയും പറഞ്ഞു.
ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡ​യ​ബ​റ്റി​ക് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ക​ണ്‍​സ​ൾ​ട്ടിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.
വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജോ​യ് പാ​ല്യേ​ക്ക​ര, ചാ​ൻ​സ​ല​ർ റ​വ. ഡോ. ​നെ​വി​ൻ ആ​ട്ടോ​ക്കാ​ര​ൻ, വൈ​സ് ചാ​ൻ​സ​ല​ർ റ​വ. ഡോ. ​കി​ര​ണ്‍ ത​ട്ട്ള, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​വ​ർ​ഗീ​സ് അ​രി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ഫാ. ​ജോ​യ​ൽ ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.