ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Tuesday, September 10, 2019 10:30 PM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. പു​തു​ക്കാ​ട് പ​റോ​ക്കാ​ര​ൻ ദേ​വ​സി മ​ക​ൻ ബി​ജു (45) ആ​ണ് മ​രി​ച്ച​ത്.

‌ ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡി​ലെ വെ​ള്ളം കെ​ട്ടി​നി​ന്ന കു​ഴി​യി​ലാ​ണ് ബി​ജു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ വീ​ണ​ത്. ത​ല​യ​ടി​ച്ച് റോ​ഡി​ൽ വീ​ണ ബി​ജു​വി​നെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​ട​ക്കാ​ത്ത ടോ​ൾ ക​ന്പ​നി​യു​ടെ അ​നാ​സ്ഥ​യാ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ടോ​ൾ ക​ന്പ​നി അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.