മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി ജന്മന​ക്ഷ​ത്ര ദി​നാ​ച​ര​ണം
Tuesday, September 10, 2019 1:08 AM IST
ചാ​ല​ക്കു​ടി: സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​നാ​യ​ക​ൻ മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ ജന്മ​ന​ക്ഷ​ത്ര ദി​നം (അ​വി​ട്ടം നാ​ൾ) സെ​പ്റ്റം​ബ​ർ 12നു ​ആ​ച​രി​ക്കു​വാ​ൻ അം​ബേ​ദ്ക​ർ സ്മാ​ര​ക സാം​സ്കാ​രി​ക സ​മി​തി​യു​ടേ​യും വി​വി​ധ പ​ട്ടി​ക​വി​ഭാ​ഗ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ യോ​ഗം തീ​രു​മാ​നി​ച്ചു.
12നു ​രാ​വി​ലെ ഒ​ന്പ​തി​നു ന​ഗ​ര​സ​ഭ പൗ​ലോ​സ് താ​ക്കോ​ൽ​ക്കാ​ര​ൻ സ്മാ​ര​ക മി​നി പാ​ർ​ക്കി​ലെ അ​യ്യ​ങ്കാ​ളി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ സ​മൂ​ഹ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ചേ​രും. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വി.​ജെ.​ജോ​ജി, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ സി.​എം.​അ​യ്യ​പ്പ​ൻ, സി.​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, കു​ഞ്ഞു​മോ​ൻ കെ. ​ക​ന്യാ​ട​ത്ത്, കെ.​കെ.​അ​യ്യ​പ്പ​ൻ, ഐ.​എ.​ബാ​ല​ൻ, സു​ബ്ര​ൻ പാ​പ്പാ​രി, അ​ഡ്വ. ടി.​കെ.​മ​നോ​ജ്, കെ.​കെ.​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.