പൂ​ക്ക​ള​മ​ത്സ​രം ന​ട​ത്തി
Tuesday, September 10, 2019 1:07 AM IST
ചാ​ല​ക്കു​ടി: മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പ്ര​ഥ​മ ആ​ൻ​സ​ൻ ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ അ​ഖി​ല കേ​ര​ള പൂ​ക്ക​ള​മ​ത്സ​രം ന​ട​ത്തി. സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എം.​ജെ.​ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി മേ​ലേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തി.
ബി​ജു മാ​ള​ക്കാ​ര​ൻ, യൂ​ത്ത് വിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി പാ​നി​കു​ളം, ക്ര​സ​ന്‍റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് കോ​ല​ഞ്ചേ​രി, ശ്രീ​ഹ​രി മൂ​ർ​ക്ക​ന്നൂ​ർ ബോ​ബി ദാ​വി​ദ്, സ്വ​പ്ന മേ​ജോ, ജി​ൻ​സ​ൻ ക​ണ്ണ​ത്ത് സി​ജോ ജോ​ർ​ജ്, വ​നി​താ​വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​ന ജോ​ർ​ജ്, വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​ന്േ‍​റാ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് ത​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഒ​ന്നാം​സ​മ്മാ​നം ആ​ൻ​സ​ൻ ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 10,001 രൂ​പ​യും പു​ത്ത​ൻ​ചി​റ വ​ന്ദ​ന ക​ലാ​സ​മി​തി​യും ര​ണ്ടാം സ​മ്മാ​നം 10,001 രൂ​പ​യും ശ്രീ​ല​ക്ഷ്മി ട്രോ​ഫി​യും പ​ൾ​സ് പു​ത്ത​ൻ​ചി​റ​യും മൂ​ന്നാം​സ​മ്മാ​നം 3001 രൂ​പ​യും ചാ​ല​ക്കു​ടി അ​ലു​മി​ന​യം സെ​ന്‍റ​ർ ട്രോ​ഫി​യും മ​നി​ഷ് കൂ​ട​പ്പു​ഴ​യു​മാ​ണ് നേ​ടി​യ​ത്.
കൊ​ട​ക​ര: കി​ഴ​ക്ക​മു​റി യൂ​ണി​യ​ൻ വാ​യ​ന​ശാ​ല ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ണ്ട് കെ ​എ​സ് ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​നാ​യി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം ​കെ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ടി ​ആ​ർ ഷാ​ബു, ടി ​എം ര​മേ​ഷ്ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.