കെ​ടി​ഡി​സി പാ​യ​സ​മേ​ള തു​ട​ങ്ങി
Tuesday, September 10, 2019 1:04 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കെ​ടി​ഡി​സി പാ​യ​സ​മേ​ള തൃ​ശൂ​ർ യാ​ത്രി​നി​വാ​സി​ൽ തു​ട​ങ്ങി. സ്പെ​ഷൽ പാ​ല​ട, പ​രി​പ്പുപാ​യ​സം, അ​ടപ്ര​ഥ​മ​ൻ, പ​ഴം പാ​യ​സം എ​ന്നി​വ​യാ​ണ് ഇ​വി​ടെ ത​യാ​റാ​ക്കു​ന്ന​ത്. പ​ഴ​ംപാ​യ​സ​ത്തി​നൊ​ഴി​കെ ബാ​ക്കി​യെ​ല്ലാ പാ​യ​സ​ങ്ങ​ൾ​ക്കും ലി​റ്റ​റി​ന് 260 രൂ​പ​യാ​ണ് വി​ല. പ​ഴം ​പാ​യ​സം ലി​റ്റ​റി​ന് 350 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​ടി​ഡി​സി ന​ട​ത്തു​ന്ന പാ​യ​സ​മേ​ള​ക​ളി​ലെ​ല്ലാം പാ​യ​സ​ങ്ങ​ൾ​ക്ക് ഇ​തേ നി​ര​ക്കാ​ണെ​ന്നും ര​ണ്ടുവ​ർ​ഷം മു​ൻ​പും ഇ​തേ നി​ര​ക്കാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​ൽ ഏ​റെനേ​രം കേ​ടു​കൂ​ടാ​തി​രി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പാ​യ​സ​ങ്ങ​ൾ ത​യാറാ​ക്കു​ന്ന​തെ​ന്നു, തൃ​ശൂ​രി​ൽ പാ​യ​സ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന കെ​ടി​ഡി​സി​യു​ടെ ജീ​വ​ന​ക്കാ​ര​നും ഗു​രു​വാ​യൂ​രും തൃ​ശൂ​രി​ലും പാ​യ​സ​മേ​ള​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്ത വാ​സു പ​റ​യു​ന്നു.
ഒ​രു ക​പ്പ് പാ​യ​സ​ത്തി​ന് നാ​ല്പ​തു രൂ​പ​യാ​ണ് നി​ര​ക്ക്. 1200 ലി​റ്റ​റോ​ളം പാ​യ​സം ത​യാ​റാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ആ​വ​ശ്യ​മ​നു​സ​രി​ച്ച് ഇ​തി​ൽ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും യാ​ത്രി​നി​വാ​സ് മാ​നേ​ജ​ർ ജോ​ണ്‍ പ​റ​ഞ്ഞു. രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ പാ​യ​സ​ങ്ങ​ൾ ത​യാ​റാ​കും. ക​ഴി​യുംവ​രെ വി​ത​ര​ണം ചെ​യ്യും.
മു​ൻവ​ർ​ഷ​ങ്ങ​ളി​ൽ ഏ​ഴു ദി​വ​സം ന​ട​ത്തി​യി​രു​ന്ന പാ​യ​സ​മേ​ള ഇ​ത്ത​വ​ണ മൂ​ന്നു​ദി​വ​സ​മാ​യി ചു​രു​ക്കി. പാ​യ​സ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും ഉ​ണ്ടാ​യി​ല്ല. കെ​ടി​ഡി​സി​യു​ടെ ഓ​ണ​സ​ദ്യ 21 ഇ​നം വി​ഭ​വ​ങ്ങ​ളോ​ടെ​യാ​ണ്. 300 രൂ​പ​യാ​ണ് നി​ര​ക്ക്. ഓ​ണം നാ​ളി​ൽ പാ​യ​സ​വി​ത​ര​ണം രാ​വി​ലെ ആ​റ​ര​യോ​ടെ തു​ട​ങ്ങും.