ലൂ​ർ​ദ് കത്തീഡ്രൽ തി​രു​നാ​ൾ; ക​മ്മ​ിറ്റി ഓ​ഫീ​സ് തു​റ​ന്നു
Tuesday, September 10, 2019 1:04 AM IST
തൃ​ശൂ​ർ: ലൂ​ർ​ദ് മെ​ട്രോ​പ്പോ​ലി​റ്റൻ ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ അ​മ​ലോത്ഭ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​മ്മ​ിറ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ നി​ർ​വ​ഹി​ച്ചു. ന​വം​ബ​ർ ഏ​ഴു മു​ത​ൽ 11 വ​രെ​യാ​ണ് തി​രു​നാ​ൾ. ആ​ഘോ​ഷ​ത്തേ​ക്കാ​ളു​പ​രി കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ൾ.
ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ജോ​മോ​ൻ പൊ​ന്തേ​ക്ക​ൻ, ഫാ. ​ജോ​സ് കാ​ച്ച​പ്പി​ള്ളി, മാ​നേ​ജിം​ഗ് ട്ര​സ്റ്റി ആ​ന്‍റോ മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വൈ​എം​സി​എ വാ​ർ​ഷി​കം

തൃ​ശൂ​ർ: വൈ​എം​സി​എ​യു​ടെ 133-ാം വാ​ർ​ഷി​ക ദി​നാ​ഘോ​ഷം റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പ​യ​സ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​നാ​യി. വൈ​ഡ​ബ്ല്യുസി​എ റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​മാ​രി കു​രി​യാ​സ്, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ഡോ. ​ജെ.​എ​സ്. നി​വി​ൻ, സെ​ക്ര​ട്ട​റി ജോ​ജു മ​ഞ്ഞി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.