തേക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ഓ​ണാ​ഘോ​ഷം ഇ​ന്നു മു​ത​ൽ
Tuesday, September 10, 2019 1:01 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കോ​ർ​പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്നു മു​ത​ൽ 14 വ​രെ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ത്തും. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പു​ലി​ക്ക​ളി​യോ​ടെ​യാ​ണ് ആ​ഘോ​ഷം സ​മാ​പി​ക്കു​ക​യെ​ന്നു മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​യ​ർ, ജി​ല്ല​യി​ൽനി​ന്നു​ള്ള എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചുമു​ത​ൽ പ​ത്തുവ​രെ വിവിധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം രാ​ത്രി എ​ട്ടി​നു ജ​യ​രാ​ജ് വാ​ര്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗീ​തം സം​ഗീ​തം പ​രി​പാ​ടി.
നാ​ളെ വൈ​കീ​ട്ട് ആ​റി​നു ന​ട​ൻ ന​ന്ദ​കി​ഷോ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ കാ​രി​ക്കേ​ച്ച​ർ. എ​ട്ടി​നു സ്റ്റീ​ഫ​ൻ ദേ​വ​സി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റ്. 12നു ​വൈ​കീ​ട്ട് ആ​റി​നു കൊ​ച്ചി​ൻ ഹീ​റോ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സ് ഫെ​സ്റ്റ്. എ​ട്ടി​നു ക​ണ്യാ​ർക​ളി, തു​ട​ർ​ന്ന ഗാ​യ​ത്രി സു​ബ്ര​ഹ്മണ്യ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ര​ള​ന​ട​നം. 13നു ​വൈ​കീ​ട്ട് ആ​റി​നു മ​ണ​ലൂ​ർ ഗോ​പി​നാ​ഥ് അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ട്ട​ൻ തു​ള്ള​ൽ. എ​ട്ടി​നു മ​ണ്ണും മൈ​ലാ​ഞ്ചി​യും പ്ര​ത്യേ​ക പ​രി​പാ​ടി. സ​മാ​പ​ന ദി​വ​സ​മാ​യ 14നു ​വൈ​കീ​ട്ട് ആ​റി​ന് വ​യ​ലി​ൻ ഫ്യൂ​ഷ​ൻ. എ​ട്ടി​നു ഗ്രാ​ൻ​ഡ് മ്യൂ​സി​ക്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ള​യ​രാ​ജ ദേ​വ​രാ​ഗ​സ​ന്ധ്യ. തു​ട​ർ​ന്നു പു​ലി​ക്ക​ളി​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം.
ജി​ല്ല​യി​ലെ ആ​റു ദു​രി​താ​ശ്വാ​ സ ക്യാ​ന്പു​ക​ളി​ലും ഓ​ണാ​ഘോ​ ഷം ന​ട​ത്തും. ചേ​ർ​പ്പി​ലു​ള്ള ക്യാ​ ന്പി​ൽ മ​ര​ണം ന​ട​ന്ന​തി​നാ​ൽ അ​വി​ടെ​യു​ള്ള​വ​രു​മാ​യി ആ​ലോ​ ചി​ച്ചുമാ​ത്ര​മേ ആ​ഘോ​ഷം ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഡോ. ​എ.​ക​വി​ത, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സേ​തു​രാ​ജ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.