ഫാ. ​റാ​ഫിയുടെ സംസ്കാരം നടത്തി
Sunday, August 25, 2019 10:27 PM IST
തൃ​ശൂ​ർ: അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ച ഫാ. ​റാ​ഫി കു​റ്റൂ​ക്കാ​ര​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ മ​ണ്ണം​പേ​ട്ട മേ​രി ഇ​മ്മാ​ക്കുലേ​റ്റ് പ​ള്ളി​യി​ൽ ന​ട​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു വ​സ​തി​യി​ൽനി​ന്ന് ആരം​ഭി​ച്ച വി​ലാ​പ​യാ​ത്ര നാ​ലോ​ടെ പ​ള്ളി​യി​ലെ​ത്തി. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി, മോ​ണ്‍. ​ജോ​സ് വ​ല്ലൂരാൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സാ​ഗ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ആന്‍റണി ചി​റ​യ​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ൽ രൂ​പ​താം​ഗ​മാ​യ ഫാ. ​റാ​ഫി അ​മേ​രി​ക്ക​യി​ൽ സേ​വ​നം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. താ​മ​സ സ്ഥ​ല​ത്തെ കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം വ​ന്നാ​ണ് മ​ര​ിച്ചത്. മ​ണി​പ്പൂ​രി​ൽ മി​ഷ​ണ​റി ആ​യി​രി​ക്കേ ഫാ. ​റാ​ഫി​യെ തീ​വ്ര​വാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു.