ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Sunday, August 25, 2019 1:14 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ക്കു​ള​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ ത​ളി​യ​ക്കോ​ണം ത​ച്ച​പ്പി​ള്ളി ജി​ന​ന്‍റെ മ​ക​ൻ ആ​ദി​ൽ (18) ആ​ണ് മു​ങ്ങി​മ​രി​ച്ച​ത്.

പു​ല്ലൂ​ർ സെ​ന്‍റ് സേ​വി​യേ​ഴ്സ് ഐ.​ടി.​സി.​യി​ലെ ഒ​ന്നാം​വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റേ​കാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​ഐ. കെ.​എ​സ്. സു​ബി​ന്ത്, ഫ​യ​ർ​മാ​ൻ വെ​ങ്കി​ട്ട​രാ​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

അ​മ്മ: സ​ന്ധ്യ. സ​ഹോ​ദ​ര​ൻ: ഭ​ര​ത്. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.