ര​ണ്ടം​ഗ സം​ഘം മാ​ല ക​വ​ർ​ന്നു
Saturday, August 24, 2019 12:36 AM IST
പേ​രാ​മം​ഗ​ലം: ചൂ​ര​ക്കാ​ട്ടു​കര ദേ​വി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ബൈ ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗസം​ഘം മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. ചൂ​ര​ക്കാ​ട്ടു​കര തു​ളു​വ​ൻ​പ​റ​ന്പി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ശ്യാ​മ​ള​ദേ​വി​യു​ടെ മാ​ല​യാ​ണു ക​വ​ർ​ന്ന​ത്. ഇന്നലെ രാ​വി​ലെ 8.30നാ​ണ് സം​ഭ​വം. ര​ണ്ട​ര പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യാ​ണ് ന​ഷ്ട്ട​പ്പെ​ട്ട​തെ​ന്ന് ശ്യാ​മ​ള പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.​പേ​രാ​മം​ഗ​ലം പോ​ലീ​സ് കേസെടുത്തു.