ഹ​രി​പു​രം ബ​ണ്ട്: ശ​ക്തി​പ്പെ​ടു​ത്തി​യ വ​ട​ക്കേ ബ​ണ്ടി​ന്‍റെ ഭാ​ഗം ഇ​ടി​ഞ്ഞു
Saturday, August 24, 2019 12:32 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നുപ​ഞ്ചാ​യ​ത്തു​ക​ളെ വെ​ള്ള​ക്കെ​ട്ടി​ലാ​ക്കി​യ കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​പു​ര​ത്ത് കെഎ​ൽ​ഡി​സി ക​നാ​ലി​ലെ വെ​ള്ളം ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​ത് ത​ട​യാ​ൻ ആ​രം​ഭി​ച്ച താ​ത്കാ​ലി​ക നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ്തം​ഭി​ച്ചു.

കാ​റ​ളം, പ​ടി​യൂ​ർ, കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ബ​ണ്ട് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ക​ര​ക​വി​ഞ്ഞ് വെ​ള്ളം ഒ​ഴു​കു​ന്ന​ത് ത​ട​യാ​ൻ ആ​രം​ഭി​ച്ച താ​ല്കാ​ലി​ക നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ കെഎ​ൽ​ഡി​സി ക​നാ​ൽ ഹ​രി​പു​രം ഭാ​ഗ​ത്ത് ബ​ണ്ട് ക​വി​ഞ്ഞൊ​ഴു​കി കാ​റ​ളം-​പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ പ്ര​ള​യ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു.

കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ 10, 11 വാ​ർ​ഡു​ക​ളി​ലെ നൂ​റ്റ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ചു. പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. പ്ര​ള​യ​ത്തി​നു​
ശേ​ഷം എം​എ​ൽ​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഈ ​വ​ർ​ഷം മാ​ർ​ച്ചി​ന് മു​ന്പ് ബ​ണ്ട് ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​ക്കൊ​ല്ലം മ​ഴ ശ​ക്ത​മാ​യി ബ​ണ്ട് ക​വി​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും റ​വ​ന്യു അ​ധി​കൃ​ത​രും ഇ​ട​പെ​ട്ടാ​ണ് അ​ടി​യ​ന്ത​ര​മാ​യി ബ​ണ്ട് ഉ​യ​ർ​ത്തി​നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.

തെ​ക്കേ ബ​ണ്ടി​ൽ ക​രി​ങ്ക​ൽ​പ്പൊ​ടി ഇ​ട്ട് ഉ​യ​ർ​ത്തി​യ​ശേ​ഷ​മാ​ണ് വ​ട​ക്കേ ബ​ണ്ട് ബ​ല​പ്പെ​ടു​ത്ത​ൻ ആ​രം​ഭി​ച്ച​ത്. 800 മീ​റ്റ​റി​ൽ പാ​യ​യും മു​ള​ങ്കു​റ്റി​ക​ളും മ​ണ്ണ് ചാ​ക്കു​ക​ളും നി​റ​ച്ച് ബ​ണ്ട് ശ​ക്തി​പ്പെ​ടു​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​രാ​റു​കാ​ര​ന് ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് 30000 രൂ​പ മു​ൻ​കൂ​റാ​യി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, പ​കു​തി പ​ണി​പോ​ലും പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് കെഎ​ൽ​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​നാ​ലി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നാ​ൽ നി​ല​വി​ൽ ഭീ​ഷ​ണി ഇ​ല്ലെ​ങ്കി​ലും മ​ഴ വീ​ണ്ടും ശ​ക്ത​മാ​യാ​ൽ സ്ഥി​തി വ​ഷ​ളാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, തെ​ക്കേ ബ​ണ്ടി​ലെ ചീ​പ്പു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന​ത് ത​ട​യാ​ൻ പ​ല​ക​ക​ൾ വ​യ്ക്കാ​മെ​ന്നു​ള്ള ഉ​റ​പ്പും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ നി​ർ​മാ​ണം ന​ട​ന്ന വ​ട​ക്കേ ബ​ണ്ടി​ന്‍റെ ഒ​രു​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​ഞ്ഞ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​തി​നു​മു​ന്പേ ബ​ണ്ട് ഉ​യ​ർ​ത്തി​നി​ർ​മി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കെഎ​ൽ​ഡി​സിയാ​ണ് ഇ​ത് ചെ​യ്യേ​ണ്ട​തെ​ന്നും നി​ർ​മാ​ണം സ്തം​ഭി​ച്ച കാ​ര്യം ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും താ​ലൂ​ക്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.