ഇ​ന്‍റ​ർ കൊള​ീജി​യ​റ്റ് ഫു​ട്ബോ​ൾ: സെ​ന്‍റ് തോ​മ​സി​നു കി​രീ​ടം
Friday, August 23, 2019 11:44 PM IST
തൃ​ശൂ​ർ: കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ത്ത് സോ​ണ്‍ ഇ​ന്‍റ​ർ കൊളീജി​യ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നു കി​രീ​ടം. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു തോ​ല്പിച്ചാ​ണ് സെ​ന്‍റ് തോ​മ​സി​ന്‍റെ വിജയം.

കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ ഒ​ളി​ന്പ്യ​ൻ പി. ​രാ​മ​ച​ന്ദ്ര​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി കെ.​കെ. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളാ​യ വി.​വി. സു​ർ​ജി​ത്ത്, വി.​വി. രാ​ഹു​ൽ​രാ​ജ് എ​ന്നി​വ​ർ​ക്കു ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. സി.​വി. പാ​പ്പ​ച്ച​ൻ, ഡോ. ​യു.​പി. ജോ​ണി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കെഎ​ഫ്എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ണ്ണി, പി.​എ. മോ​ഹ​ന​കൃ​ഷ്ണ​ൻ, പ്ര​ഫ. എ.​വി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.