കേ​ച്ചേ​രി ആ​ക്ട്സ് ജൂ​ണി​യ​ർ വോ​ളന്‍റി​യേ​ഴ്സ് ക്യാ​ന്പ് ന​ട​ത്തും
Friday, August 23, 2019 12:49 AM IST
കേ​ച്ചേ​രി: വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹ്യ​സു​ര​ക്ഷാ ബോ​ധ​വും അ​പ​ക​ട സു​ര​ക്ഷാ സ​ന്ന​ദ്ധ​ത​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു ജൂ​ണി​യ​ർ വോ​ള​ന്‍റി​യേ​ഴ്സ് ക്യാ​ന്പ് ന​ട​ത്തു​വാ​ൻ ആ​ക്ട്സ് കേ​ച്ചേ​രി ബ്രാ​ഞ്ച് പ്ര​വ​ർ​ത്ത​ക സം​ഗ​മം തീ​രു​മാ​നി​ച്ചു. ആ​ക്ട​സി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലെ 15-ഓ​ളം ഹൈ​സ്കൂ​ൾ - ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 200-ഓ​ളം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക. പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ർ, ഐ​എം​എ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് ന​ട​ത്തു​ക. ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, അ​പ​ക​ട സു​ര​ക്ഷാ പ​രി​ശീ​ല​നം, ഫ​സ്റ്റ് എ​യ്ഡ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. കേ​ച്ചേ​രി ആ​ക്ട്സ് ഓ​ഫീ​സ് പ​രി​സ​ര​ത്തു ചേ​ർ​ന്ന യോ​ഗം ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ട്സ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ.​എ.​എ​ഫ് ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എം.​മു​ഹ്സീ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി. എ.​ജെ.​ജോ​ണ്‍, എം.​എ. ഷം​സു​ദ്ദീ​ൻ, എം.​കെ.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ-​ഓ​ർി​നേ​റ്റ​ർ വി.​എ.​ജ​നി​ഫ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9605666566.