ക​ള​ഞ്ഞുകി​ട്ടി​യ പ​ഴ്സ് തി​രി​ച്ചേ​ല്പി​ച്ച് ഓ​ട്ടോ​ഡെെ്ര​വ​ർ മാ​തൃ​ക​യാ​യി
Tuesday, August 20, 2019 1:02 AM IST
തൃ​പ്ര​യാ​ർ: ക​ള​ഞ്ഞു കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യ്ക്കു തി​രി​കെ ന​ല്കി ഓ​ട്ടോ​ഡെെ്ര​വ​ർ മാ​തൃ​ക​യാ​യി. ത​ളി​ക്കു​ളം കൈ​ത​യ്ക്ക​ൽ​നി​ന്നും സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​യി​രി​ന്ന പു​തി​യ​ങ്ങാ​ടി ടാ​ഗോ​ർ​ന​ഗ​ർ പാ​ണ്ടി​ക​ശാ​ല​യ്ക്ക​ൽ സ്റ്റി​ജി​ത്ത് എ​ന്ന ഓ​ട്ടോ​ഡ്രെെ​വ​ർ​ക്കാ​ണ് തൊ​ഴു​ത്ത്പ​റ​ന്പി​ൽ അ​ന്പ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന് പ​ഴ്സ് ക​ള​ഞ്ഞു കി​ട്ടി​യ​ത്. പ​ഴ്സി​ൽ 10,000 രൂ​പ​യും എ​ടി​എം കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.
ത​ളി​ക്കു​ള​ത്ത് മൊ​ബൈ​ൽ ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ജേ​ഷി​ന്‍റേ​താ​യി​രു​ന്നു പ​ഴ്സ്. വ​ല​പ്പാ​ട് സ്റ്റേ​ഷ​നി​ൽ എ​സ്ഐ കെ.​സി. ര​തീ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ​വ​ച്ച് സ്റ്റി​ജി​ത്ത് ഉ​ട​മ​സ്ഥ​നാ​യ രാ​ജേ​ഷി​നു പേ​ഴ്സ് കൈ​മാ​റി.