വെ​ള്ള​മൊഴു​കു​ന്ന ക​ഴ​ക​ളെ​ല്ലാം അ​ട​ച്ചുവ​ച്ച​ത് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മെ​ന്നു പ​രാ​തി
Thursday, August 15, 2019 12:34 AM IST
പ​ഴു​വി​ൽ:​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന കോ​ൾ​നി​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഒ​രു​നെ​ല്ലും ഒ​രു​മീ​നും പ​ദ്ധതി ​പ്ര​ള​യ​ത്തി​ലൂ​ടെ​യു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന​കാ​ര​ണ​മാ​യ​താ​യി നാ​ട്ടു​കാ​ർ.​
ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട്, ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ൽ വ​രു​ന്ന കോ​ൾ​നി​ല​ങ്ങ​ളി​ൽ, എ​ല്ലാം ത​ന്നെ സ​ർ​ക്കാ​രി​ന്‍റെ ഒ​രു​നെ​ല്ലും മീ​നും പ​ദ്ധ​തി​പ്ര​കാ​രം മ​ൽ​സ്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​യു​ടെ സു​ര​ക്ഷ​ക്ക് വേ​ണ്ടി കോ​ൾ​നി​ല​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് വെ​ള്ള​മൊഴു​കു​ന്ന ക​ഴ​ക​ളെ​ല്ലാം അ​ട​ച്ചു​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ മ​ഴ​കാ​ല​ങ്ങ​ളി​ൽ സു​ഗ​മ​മാ​യി ഒ​ഴു​കി​പോ​യി​രു​ന്ന​വെ​ള്ള​ത്തി​ന്‍റെ ഗ​തി ഇ​പ്പോ​ൾ നി​യ​ന്ത്രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഇ​താ​ണ് നി​ല​വി​ലെ​സ്ഥി​തി​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.​
ഈ​ക​ഴ​ക​ൾ​ക്കു മു​ക​ളി​ൽ​വ​രു​ന്ന​വെ​ള്ളം മാ​ത്ര​മാ​ണ് ഒ​ഴു​കി​പോ​കു​ന്ന​ത് ബാ​ക്കി​വെ​ള്ളം അ​വി​ടെ​ത​ന്നെ നി​ൽ​ക്കു​ക​യും,വീ​ണ്ടും,വീ​ണ്ടും,മ​ഴ​പെ​യ്യു​ന്പോ​ൾ​കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ൽ യാ​തൊ​രു​കു​റ​വും​വ​രാ​തെ തു​ട​രു​ന്നു,അ​ത് കൊ​ണ്ട്ത​ന്നെ​ക​ഴി​ഞ്ഞ വ​ർ​ഷം​മു​ത​ൽ ദു​ര​ന്ത​മു​ഖ​ത്തു നി​ൽ​ക്കു​ന്ന തൃ​ശൂ​ർ​ജി​ല്ല​യി​ൽ ഒ​രു​നെ​ല്ലും,ഒ​രു​മീ​നും,പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ​ത​യ്യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
​ മാ​ത്ര​വു​മ​ല്ല കോ​ൾ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ന് യാ​തൊ​രു​ഗു​ണ​വും ഇ​ല്ലാ​ത്ത പ​ദ്ധ​തി​യാ​ണി​ത്,പ​ന്പി​ംഗ് കൂ​ലി​ഇ​ന​ത്തി​ൽ കൂ​ടി​യാ​ൽ 3000 രൂ​പ​ലാ​ഭം​ല​ഭി​ക്കു​ന്ന ക​ർ​ഷ​ക​ന് അ​വ​ന്‍റെ വാ​സ​സ്ഥ​ല​ത്തും,മ​റ്റു​തൊ​ഴി​ല​ട​ങ്ങ​ളി​ലും,ല​ക്ഷ​ങ്ങ​ൾ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു കൂ​ടാ​തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​റ്റൊ​രു മാ​ഫി​യ ​സം​സ്ക്കാ​രം വ​ള​ർ​ന്നു​വ​രു​ന്നു, മ​ൽ​സ്യ​മാ​ഫി​യ എ​ന്ന​പേ​രി​ല​റി​യു​ന്ന ഇ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ക​ർ​ഷ​ക​ന് അ​വ​ൻ​റെ ഭൂ​മി​യി​ൽ മ​ൽ​സ്യം വി​ള​വെ​ടു​ക്കു​ന്ന​തു​വ​രെ പ്ര​വേ​ശി​ക്കാ​ൻ​ക​ഴി​യാ​ത്ത അ​വ​സ്ഥ​യും ഉ​ള്ള​താ​യി ക​ർ​ഷ​ക​രും പ​റ​യു​ന്നു.​
കോ​ൾ​നി​ല​ങ്ങ​ളി​ൽ മ​ത്സ്യ​കൃ​ഷി വേ​ണ്ടെ​ന്ന് കൃ​ഷി​വ​കു​പ്പ് മ​ന്ത്രി നി​ല​പാ​ട് എ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​ത് പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. ​ഇ​ക്കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി​ക്കും കൃ​ഷി​വ​കു​പ്പ് മ​ന്ത്രിക്കും ക​ർ​ഷ​ക​ർ പ​രാ​തി ന​ൽ​കി.