മാ​ള​യി​ൽ മ​ണ്ണി​ടി​യു​ന്നു; ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Thursday, August 15, 2019 12:34 AM IST
മാ​ള: മാ​ള​യ്ക്കു സ​മീ​പം വ​ട്ട​ക്കോ​ട്ട പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യേ​റി. ഇ​വി​ടെ​യു​ള്ള 12 കു​ടും​ബ​ങ്ങ​ളെ ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​തർ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
ക്യാ​ന്പി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട 50ലേ​റെ പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ഡോ. ​രാ​ജു ഡേ​വി​സ് പെ​രേ​പ്പാ​ട​ൻ സ്കൂ​ളി​ൽ​നി​ന്നും ന​ൽ​കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ വ​ട്ട​ക്കോ​ട്ട മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ണ്ണെ​ടു​പ്പ് നേ​ര​ത്തെ ന​ട​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ൾ വ​ള​രെ​യ​ധി​കം മ​ഴ ല​ഭി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ത്തേ​ക്ക് വെ​ള്ളം തൂ​ങ്ങി മ​ണ്ണ് ഇ​ടി​യു​ന്ന​തെ​ന്നാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം പൊ​യ്യ​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴേ​ക്ക് പോ​യി​രു​ന്നു. പൊ​യ്യ-​താ​ഴ്‌വാരം-​കാ​ർ​ത്തി​ക​ക്കാ​വ് റോ​ഡാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ത്തേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്. ശ​ക്ത​മാ​യ മ​ണ്ണെ​ടു​പ്പാ​ണ് ഇ​വി​ടെ​യും പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണു ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.