സ്വാ​ന്ത​ന സ്പ​ർ​ശ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ന്‌റിയേ​ഴ്സ്
Thursday, August 15, 2019 12:34 AM IST
മേ​ലൂ​ർ: സ്വാ​ന്ത​ന സ്പ​ർ​ശ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ന്‌റിയേ​ഴ്സ്. പ്ര​ള​യം വി​ത​ച്ച ദു​രി​ത​ത്തി​നു കൈ​ത്താ​ങ്ങാ​യി മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‌റിയേ​ഴ്സ്. പ്ര​ള​യ​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സോ​പ്പ്, സോ​പ്പു​പൊ​ടി, പേ​സ്റ്റ്, ക്ലീ​നി​ംഗ് ലോ​ഷ​ൻസ്, ​വ​സ്ത്ര​ങ്ങ​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വ​സ്തു​ക്ക​ൾ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​രൂ​പി​ച്ചത്.
ഈ ​സാ​ധ​ന​ങ്ങ​ൾ വേ​ർ​തി​രി​ച്ച് പെ​ട്ടി​യി​ലാ​ക്കി മാ​ള ക്ലസ്റ്റ​ർ ക​ള​ക്ഷ​ൻ സെ​ന്‍റ​റാ​യ കൊ​ര​ട്ടി​യി​ലെ ലി​റ്റി​ൽ ഫ്ലവ​ർ സ്കൂ​ൾ പ്രി​സി​പ്പ​ലി​നു മേ​ലൂ​ർ എ​ൻ​എ​സ്എ​സ് വോ​ള​ന്‌റിയേ​ഴ്സും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു കൈ​മാ​റി.
കൊ​ട​ക​ര: പ്ര​ള​യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി കൊ​ട​ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് വോ​ള​ന്‌റി​യ​ർ​മാ​ർ. ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ഭ​ക്ഷ​ണം, വെ​ള്ളം, വ​സ്ത്രം തു​ട​ങ്ങി​യ ശേ​ഖ​രി​ച്ച് ചാ​ല​ക്കു​ടി ക്ലസ്റ്റ​റി​ൽ എ​ത്തി​ക്കു​ക​ യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. കെ.​എ​സ്.​അ​പ​ർ​ണ, കെ.​ആ​ർ.​ ല​ക്ഷ്മിപ്രി​യ, കെ.​മേ​ധ, കെ.​എം.​ഗാ​ർ​ഗി, അ​മീ​ഷ ഷാ​ജ​ഹാ​ൻ, കെ.​എ​സ്.​ അ​ശ്വി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വി​ദ്യാ​ർഥി​ക​ൾ അ​വ​ശ്യവ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.