കാ​ടു​കു​റ്റി​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ന​ഷ്ടം 4.82 കോ​ടി
Thursday, August 15, 2019 12:34 AM IST
കാ​ടു​കു​റ്റി: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കാ​ടു​കു​റ്റി​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​ക്കേ​റ്റ പ്ര​ഹ​രം താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റം. ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് വി​വി​ധ വി​ള​ക​ൾ​ക്ക് സം​ഭ​വി​ച്ചി​രി​ക്കു​ന്ന നാ​ശം നാലു കോ​ടി 82 ല​ക്ഷം രൂ​പ​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക്ക​യി​ട​ങ്ങ​ളി​ലും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി പു​ഴ​യോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന ഈ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പ്പോ​ലെ ഈ ​വ​ർ​ഷ​വും ഓ​ണ​വി​പ​ണി​യെ​യാ​ണ് വി​ള​നാ​ശം സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.
കാ​ർ​ഷി​ക രം​ഗ​ത്തേ​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ക​ട​ന്നു​വ​ന്ന ന​വാ​ഗ​ത​രും പ​രാ​ന്പ​രാ​ഗ​ത ക​ർ​ഷ​ക​രു​മാ​ണ് നി​ല​വി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. കു​ല​ച്ച​തും കു​ല​യ​ക്കാ​റാ​യ​തു​മാ​യ 20 ഹെ​ക്ട​ർ ഭൂ​മി​യി​ലെ വാ​ഴ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ഒ​രു കോ​ടി 80 ല​ക്ഷം രൂ​പ​യു​ടെ ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ജാ​തി ക​ർ​ഷ​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് നാ​ശം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.
ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ഒ​രു കോ​ടി പ​ത്തു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. അഞ്ചു ഹെ​ക്ട​ർ സ്ഥ​ല​ത്തെ 75 ല​ക്ഷം രൂ​പ​യു​ടെ നാ​ളി​കേ​ര കൃ​ഷി​യി​ലും പ്ര​ള​യം നാ​ശം വി​ത​ച്ചു. അ​ട​യ്ക്കാ കൃ​ഷി​യും അഞ്ചു ഹെ​ക്ട​ർ സ്ഥ​ല​ത്ത് ന​ശി​ച്ചി​ട്ടു​ണ്ട്. 60 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.
നെ​ൽ​ക​ർ​ഷ​ക​രെ​യും പ്ര​ള​യം ബാ​ധി​ച്ചു. 30 ല​ക്ഷം രൂ​പ​യു​ടെ വി​ള​നാ​ശം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അഞ്ചു ഹെ​ക്ട​ർ സ്ഥ​ല​ത്ത് ചെ​യ്ത ക​പ്പ കൃ​ഷി​യി​ൽ 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് അഞ്ചു ഹെ​ക്ട​ർ സ്ഥ​ല​ത്തി​റ​ക്കി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ ഏഴു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു വി​വി​ധ വി​ള​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 70 ഹെ​ക്ട​ർ സ്ഥ​ല​ത്ത് നാലുകോ​ടി 82 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

സ​ഹാ​യ​വു​മാ​യി ഡി​വൈഎ​ഫ്ഐ

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഡി​വൈഎ​ഫ്ഐ വെ​ള്ളി​ക്കു​ള​ങ്ങ​ര മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി വി.​ഡി.​സി​നോ​ജ്, പ്ര​സി​ഡ​ന്‍റ് കെ.​വി.​ വി​ശാ​ഖ്, ട്ര​ഷ​റ​ർ കെ.​വൈ.​ സി​ജോ, വി.​എ​സ്.​നി​ജി​ൽ, പി.​ആ​ർ.​ആ​ഷി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ളും സ​മാ​ഹ​രി​ച്ച​ത്. മ​ല​പ്പു​റം,വ​യ​നാ​ട് ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കാ​ണ് ഇ​വ ന​ൽ​കു​ന്ന​ത്.