രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് "അ​വാ​ർ​ഡ് മീ​റ്റ് -2019’ ഇന്ന്
Thursday, August 15, 2019 12:34 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും രൂ​പ​ത മ​ത​ബോ​ധ​ന പ​രീ​ക്ഷ​യി​ൽ ആദ്യ മൂ​ന്നു റാ​ങ്കു​ക​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇന്ന് ആദരിക്കും. എ​കെ​സി​സി കാ​രു​ണ്യ മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് ജോ​സ് ജെ. ​കാ​ള​ൻ മാ​സ്റ്റ​ർ, ക​ർ​മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​വ് കെ.​പി. ജോ​യ്, സം​ഘ​ട​നാ വൈ​ഭ​വ് അ​വാ​ർ​ഡ് ജേ​താ​വ് ആ​ന്‍റ​ണി എ​ൽ. തൊ​മ്മാ​ന എ​ന്നി​വ​രെ​യും ആ​ദ​രി​ക്കു​ം.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം "അ​വാ​ർ​ഡ് മീ​റ്റ്-2019’ രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​പോ​ളി പ​ട​യാ​ട്ടി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് റി​ൻ​സ​ണ്‍ മ​ണ​വാ​ള​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജോ​സ​ഫ് അ​ക്ക​ര​ക്കാ​ര​ൻ, ഡേ​വി​സ് ഉൗ​ക്ക​ൻ, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ഇ​സ​ബെ​ൽ സി​എ​ച്ച്എ​ഫ്, കെ​സി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് തു​ളു​വ​ത്ത്, കെ.​വി. തോ​മ​സ്, ഡേ​വി​സ് ച​ക്കാ​ല​ക്ക​ൽ, സി.​ആ​ർ. പോ​ൾ, റീ​ന ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.