കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്‍റെ ആ​ക്ര​മണത്തിൽ ആ​ദി​വാ​സി യു​വ​തി​ക്കു പ​രി​ക്ക്
Thursday, August 15, 2019 12:33 AM IST
മ​ല​ക്ക​പ്പാ​റ: കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​തി​നെത്തു​ട​ർ​ന്ന് ഉൗ​രി​ലേ​ക്കു ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ആ​ദി​വാ​സി യു​വ​തി​ക്കു പ​രി​ക്കേ​റ്റു.​ അ​ര​യ​ക്കാ​പ്പ് ആ​ദി​വാ​സി കോ​ള​നി​യി​ലെ പൊ​ന്നു​സാ​മി​യു​ടെ ഭാ​ര്യ മ​ജ്ഞു (45)വാ​ണ് ആ​ന​യു​ടെ തു​ന്പി​ക്കൈ കൊ​ണ്ടു​ള്ള അ​ടി​യേ​റ്റു വീ​ണത്.​
മ​ല​ക്ക​പ്പാ​റ​യി​ൽ നി​ന്ന് വീ​ട്ടുസാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യശേ​ഷം കാ​ടി​നു​ള്ളി​ൽ നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കോ​ള​നി​യി​ലേ​ക്കു ന​ട​ന്നു പോ​കു​ന്പോ​ൾ പൊ​ന്നു​സാ​മി​യേ​യും മ​ജ്ഞു​വി​നേ​യും കാ​ട്ടാ​ന​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ വീ​ഴ്ച​യി​ൽ കൈ​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റെ​ങ്കി​ലും ഇ​വ​ർ ആ​ശു​പ​ത്രി​യി പോ​യി​ല്ല.​ ഇതേത്തു​ട​ർ​ന്ന് ആ​ദി​വാ​സി​ക​ളും വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും കോ​ള​നി​യി​ല​ത്തി മ​ജ്ഞു​വി​നെ മു​ള​ങ്കു​ന്ന​ത്തുകാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.