പ്ര​ള​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ലും റോ​ക്കി ജെ​യിം​സി​ന്‍റെ ഓ​ർ​മ​ക​ൾ പെ​യ്തു​തീ​രു​ന്നി​ല്ല
Thursday, August 15, 2019 12:33 AM IST
ചാ​ല​ക്കു​ടി: പ്ര​ള​യം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​മാ​കു​ന്പോ​ഴും റോ​ക്കി ജെ​യിം​സി​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പെ​യ്ത് തീ​രു​ന്നി​ല്ല. പ്ര​ള​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ റോ​ക്കി ജെ​യിം​സി​ന്‍റെ ജീ​വ​ത്യാ​ഗ​ത്തി​ന് ഇ​ന്ന് ഒ​രു വ​യ​സ് തി​ക​യു​ന്നു.
വ​ല്ല​ക്കു​ന്ന് സ്വ​ദേ​ശി ഉൗ​ക്ക​ൻ റോ​ക്കി ജെ​യിം​സ് 2018 ഓ​ഗ​സ്റ്റ് 15ന് ​ചാ​ല​ക്കു​ടി കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ൾ വ​ഞ്ചി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്പോ​ൾ വ​ഞ്ചി മ​റി​ഞ്ഞാ​ണ് റോ​ക്കി ജെ​യിം​ സ് മ​രി​ച്ച​ത്.
പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ വ​ഞ്ചി​യി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​ത്. വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യെ​ല്ലാം ര​ക്ഷ​പ്പെ​ടു​ത്തി​യ​ങ്കി​ലും റോ​ക്കി ജെ​യിം​സ് മാ​ത്രം തി​രി​ച്ചെ​ത്തി​യി​ല്ല. ര​ണ്ടാം ദി​വ​സം റോ​ക്കി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. ഗ്രാ​ഫി​ക് ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്ന റോ​ക്കി ജെ​യിം​സ് ജീ​വി​ച്ച ചു​രു​ങ്ങി​യ വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ടു​ത​ന്നെ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും നാ​ട്ടി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.
റോ​ക്കി ജെ​യിം​സി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ റോ​ക്കി ജെ​യിം​സ് ഫൗ​ണ്ടേ​ഷ​നും വ​ല്ല​ക്കു​ന്ന് കെ​സി​വൈ​എം ന​ട​ത്തു​വാ​നി​രു​ന്ന അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​ന മ​ത്സ​രം വീ​ണ്ടും പ്ര​ള​യ​ഭീ​തി​യി​ൽ ഓ​ഗ​സ്റ്റ് 15ൽ​നി​ന്നും സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ലേ​ക്ക് മാ​റ്റി​വ​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ചി​ത്ര​ര​ച​നാ​മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.