തൃ​ശൂ​ർ പ്ര​സ് ക്ല​ബ് സ​മാ​ഹ​രി​ച്ച​വ വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക്
Thursday, August 15, 2019 12:33 AM IST
തൃ​ശൂ​ർ: വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി​ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി തൃ​ശൂ​ർ പ്ര​സ് ക്ല​ബ് സ​മാ​ഹ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ മാ​ന​ന്ത​വാ​ടി​യി​ലെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ക​ള​‌ക‌്ഷ​ൻ സെ​ന്‍റ​റി​ലേക്കു കൈ​മാ​റി. ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ഏ​റ്റു​വാ​ങ്ങി. ഏ​ഴ​ര ല​ക്ഷം വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നുദി​വ​സം​കൊ​ണ്ട് സ​മാ​ഹ​രി​ച്ച​ത്. വി​വി​ധ ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന 3,216 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ൽ​നി​ന്നു സ​ഹാ​യ​മെ​ത്തി​ക്കും.
അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, ബി​സ്ക​റ്റ്, റ​സ്ക്, റ​വ, വ​സ്ത്ര​ങ്ങ​ൾ, നാ​പ്കി​നു​ക​ൾ, ഡ​യ​പ്പ​റു​ക​ൾ, അ​ടി​വ​സ്ത്ര​ങ്ങ​ൾ, ക്ലീ​നി​ംഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ, സോ​പ്പ്, ബ്ര​ഷ്, പാ​യ​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് സ​മാ​ഹ​രി​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ വൈ​ശാ​ഖ​ൻ, ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഐ​എ​എ​സ് ഹോ​ട്സ്പോ​ട്, സം​സ്ഥാ​ന പേ​ര​ന്‍റ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, നാ​ച്വ​റ​ൽ​സ് ബ്യൂ​ട്ടി​പാ​ർ​ല​ർ, മ​ൾ​ബ​റി ഹോം​സ്, അ​രി​യ​ങ്ങാ​ടി കെ​പി​ജെ ട്രേ​ഡേ​ഴ്സ്, മ​ജീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, കാ​വേ​രി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ല​ക്ഷ്മി സ്റ്റോ​ഴ്സ് എ​ന്നി​വ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബ​ങ്ങ​ളും മ​റ്റു കൂ​ട്ടാ​യ്മ​ക​ളും സ​ഹാ​യ​വു​മാ​യെ​ത്തി.
ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.