പീ​ച്ചി ഡാം ​ഇ​ന്നു തു​റ​ക്കും; പെ​രി​ങ്ങ​ൽ​ക്കു​ത്തി​ൽ ര​ണ്ടാം സ്ലൂ​യി​സ് ഗേ​റ്റ് തു​റ​ന്നു
Thursday, August 15, 2019 12:33 AM IST
തൃ​ശൂ​ർ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെതു​ട​ർ​ന്ന് മു​ൻക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പീ​ച്ചി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​ന്ന് ഉ​യ​ർ​ത്തും. ര​ണ്ടു ഷ​ട്ട​റു​ക​ൾ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തു​ക.
74.60 ശ​ത​മാ​നം വെ​ള്ള​മാ​ണ് ഡാ​മി​ൽ ഇ​പ്പോ​ഴു​ള്ള​ത്. 77.49 മീ​റ്റ​റ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 79.25 മീ​റ്റ​റു​മാ​ണ്. നി​ല​വി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റിക്കു കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യ​ല്ലാ​തെ ഡാ​മി​ൽ​നി​ന്നു വെ​ള്ളം പു​റ​ത്തേ​ക്കു വി​ടു​ന്നി​ല്ല. ഡാം ​തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ​ലി​പ്പു​ഴ​യു​ടെ​യും ക​രു​വ​ന്നൂ​ർ പു​ഴ​യു​ടെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ണ്ണാ​റ, ന​ട​ത്ത​റ, പാ​ണ​ഞ്ചേ​രി, പു​ത്തൂ​ർ, നെ​ൻ​മ​ണി​ക്ക​ര, പീ​ച്ചി, പ​റ​പ്പൂ​ക്ക​ര, മുരിയാ​ട്, അ​ള​ഗ​പ്പ​ന​ഗ​ർ, വെ​ള്ളാ​ങ്ങ​ല്ലൂ​ർ, കാ​റ​ളം, കാ​ട്ടൂ​ർ, പു​തു​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ലെ ര​ണ്ടാ​മ​ത്തെ സ്ലൂ​യി​സ് ഗേ​റ്റ് ഇ​ന്ന​ലെ വീ​ണ്ടും തു​റ​ന്നു. നേ​ര​ത്തെ തു​റ​ന്നി​രു​ന്ന സ്ലൂ​യി​സ് ഗേ​റ്റ് നീ​രൊ​ഴുക്ക് കു​റ​ഞ്ഞ​തി​നെതു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് അ​ട​ച്ച​ത്. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച സം​ഭ​ര​ണശേ​ഷി​യു​ടെ 37 ശ​ത​മാ​നം മാ​ത്രം വെ​ള്ള​മു​ണ്ടാ​യി​രു​ന്നി​ട​ത്തു നി​ല​വി​ൽ 64.297 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 419.65 മീ​റ്റ​റാ​ണ് ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ്. ഇ​തോ​ടെ സ്ലൂ​യി​സ് ഗേ​റ്റി​നു പു​റ​മെ ക്ര​സ്റ്റ് ഗേ​റ്റി​ലൂ​ടെ​യും ജ​ലം ചാ​ല​ക്കു​ടിപ്പുഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പി​ന്‍റെ പ​രി​ധി 419.41 മീ​റ്റ​റി​ൽ നി​ല​നി​ർ​ത്തി പ​ക​ൽ​സ​മ​യ​ത്തു ര​ണ്ടാ​മ​ത്തെ സ്ലൂ​യി​സ് ഗേ​റ്റ് കൂ​ടി തു​റ​ക്കാ​നാ​ണ് നി​ർ​ദേ​ശം.
ഇ​തു​മൂ​ലം ചാ​ല​ക്കു​ടിപ്പുഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​നും വെ​ള്ളം ക​ല​ങ്ങാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, പു​ഴ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കേ​ര​ള ഷോ​ള​യാ​റി​ൽ നി​ല​വി​ൽ സം​ഭ​ര​ണ ശേ​ഷി​യു​ടെ 56.21 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. നി​ല​വി​ൽ 2634.1 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 2663 അ​ടി​യാ​ണ് പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്.
വാ​ഴാ​നി ഡാ​മി​ൽ നി​ല​വി​ൽ സം​ഭ​ര​ണ ശേ​ഷി​യു​ടെ 78.47 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ് 58.83 മീ​റ്റ​ർ-​പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 68.48 മീ​റ്റ​ർ. മ​റ്റു ഡാ​മു​ക​ളി​ലെ ജല​നി​ര​പ്പ്: പ​ത്താ​ഴ​ക്കു​ണ്ട് 11.7 മീ​റ്റ​ർ, അ​സു​ര​ൻ​കു​ണ്ട് 8.97 മീ​റ്റ​ർ, പൂ​മ​ല 27.6 അ​ടി.