അ​യ്യ​ന്തോ​ളി​ലെ ഉൗ​ട്ടുസ​ദ്യ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ
Thursday, August 15, 2019 12:33 AM IST
അ​യ്യ​ന്തോ​ൾ: പ്ര​ള​യം മൂ​ലം ഗ​വ​. സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉൗ​ട്ടു​സ​ദ്യ​യു​മാ​യി അ​യ്യ​ന്തോ​ൾ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഇ​ട​വ​ക​ക്കാ​ർ. ഇ​ന്നു സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ ഉൗ​ട്ടുതി​രു​നാ​ൾ നേ​ർ​ച്ചസ​ദ്യ സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന ദു​രി​തബാ​ധി​ത​ർ​ക്കു വി​ത​ര​ണം ചെ​യ്യും. ക്യാ​ന്പി​ലു​ള്ള​വ​രെ ഉൗ​ട്ടി​യ​ശേ​ഷ​മേ പ​ള്ളി​യി​ൽ ഉൗ​ട്ടുസ​ദ്യ തു​ട​ങ്ങൂ.
ഇ​ന്ന​ലെ കൂ​ടി​യ തി​രു​നാ​ൾ ക​മ്മ​റ്റി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റാ​ശേ​രി, ഉൗ​ട്ടുതി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മേ​ഫി ഡെ​ൽ​സ​ണ്‍, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ സെ​ബി പു​ളി​ക്ക​ൻ, സ്റ്റാ​ർ​ലി​ൻ വ​ർ​ഗീ​സ്, കൈ​ക്കാ​ര​ൻ​മാ​രാ​യ അ​ഡ്വ. സ​ന്തോ​ഷ് എ​ലു​വ​ത്തി​ങ്ക​ൽ, ജോ​സ​ഫ് പു​ന്ന​മൂ​ട്ടി​ൽ, പ്രി​ൻ​സ​ണ്‍ പു​ത്തി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.