ക​വ​ള​പ്പാ​റ​യി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്കു കോ​ടാ​ലി നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ സ​ഹാ​യം
Thursday, August 15, 2019 12:33 AM IST
കോ​ടാ​ലി: നി​ല​ന്പൂ​ർ ക​വ​ള​പ്പാ​റ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി കോ​ടാ​ലി സം​ഗ​മം നാ​ട്ടു​കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ. സ​മാ​ഹ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വെ​ള്ളം, വ​സ്ത്രം എ​ന്നി​വ നി​റ​ച്ച പി​ക്ക് അ​പ്പ് വാ​ൻ ഇന്നലെ രാ​വി​ലെ കോ​ടാ​ലി​യി​ൽ നി​ന്ന് നി​ല​ന്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
കോ​ടാ​ലി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​സു​ബ്ര​ൻ വാ​ഹ​നം ഫ്ലാഗ് ഓ​ഫ് ചെ​യ്തു. വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​പ്ര​ശാ​ന്ത്, പ്ര​ധാ​ന​ാധ്യ​പ​ക​ൻ ജോ​സ് മാ​ത്യു, പിടിഎ ​പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​ സു​ധി, യു​വ ന​ട​ൻ അ​ന​ന്തു, സി.​എം.​ ശി​വ​കു​മാ​ർ, വി.​എം.​ ഹം​സ, കെ.​പി.​ ഹ​രി​ദാ​സ് സം​സാ​രി​ച്ചു.