മ​ഴ ക​ന​ത്തു; ആ​ശ​ങ്ക​യും
Thursday, August 15, 2019 12:31 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: മ​ഴ വീ​ണ്ടും ക​ന​ത്ത​തോ​ടെ ജി​ല്ല​യി​ൽ പ​ര​ക്കെ ആ​ശ​ങ്ക​യേ​റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​മാ​ന്യം ന​ല്ല മ​ഴ പെ​യ്തു. പ​ല ഭാ​ഗ​ത്തും മ​ഴ നി​ർ​ത്താ​തെ പെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ള​ക്കെ​ട്ട് കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്ന സ്ഥി​തി​യാ​ണ് മി​ക്ക​യി​ട​ത്തും. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ അ​ധി​ക​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ട് വെ​ള്ള​ക്കെ​ട്ട് പ​തി​യെ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും മ​ഴ ക​ന​ത്ത​ത്.
ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ​നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ പ​ല​രും മ​ഴ ക​ന​ത്ത​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ്. ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് തൃ​ശൂ​രി​ൽ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്. ഡാ​മു​ക​ളി​ൽ നീ​രൊ​ഴു​ക്ക് കൂ​ടി​യ​തും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും അ​വ​ധി​യാ​ണ്. പ​ല റൂ​ട്ടു​ക​ളി​ലും ബ​സു​ക​ൾ​ക്കു സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ചേ​ർ​പ്പ്, ചി​റ​യ്ക്ക​ൽ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ർ​ന്ന് ചേ​ർ​പ്പ്-​തൃ​പ്ര​യാ​ർ റൂ​ട്ടി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. ചേ​നം കോ​ൾ​പാ​ട​ത്തു വെ​ള്ളം കൂ​ടി​വ​രു​ന്ന​തു ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു​ണ്ട്.ക​ണി​മം​ഗ​ലം കോ​ൾ​പാ​ട​ത്തു വെ​ള്ളം കൂ​ടി റോ​ഡി​ലേ​ക്കു ക​യ​റി​.
വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തു പ​ല ഭാ​ഗ​ത്തും ഇ​നി​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. വ്യാ​പ​ക കൃ​ഷി​നാ​ശ​വും ജി​ല്ല​യി​ലു​ണ്ടാ​യി​ട്ടു​ണ്ട്.