മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Thursday, August 15, 2019 12:31 AM IST
പു​ന്നം​പ​റ​ന്പ്: മ​ല​പാ​ന്പി​നെ പി​ടി​കൂ​ടി.​ പ​ത്ത് അ​ടി​യോ​ളം നീ​ള​മു​ള്ള കൂ​റ്റ​ൻ​മ​ല​പാ​ന്പി​നെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30. ഓ​ടെ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി​ത്ത​റ സ്വ​ദേ​ശി​നി​ധി​ൻ പാ​രാ​ത്തി​ന്‍റെ വീ​ട്ടു​പ​റ​ന്പി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.​
ഒ. ശ്രീ​കൃ​ഷ്ണ​ൻ, സ​ന​ത്ത് പാ​റ​പാ​റ​ന്പി​ൽ, അ​ജി​ത്ത് ശ​ങ്ക​ർ കെ ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.​വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി പാ​ന്പി​നെ കൊ​ണ്ടു​പോ​യി വാ​ഴാ​നി വ​ന​ത്തി​ൽ വി​ട്ട​യ​ച്ചു.

വീ​ട്ടു​കീ​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു

വെ​ട്ടു​കാ​ട്: വീ​ടി​നോ​ട് ചേ​ർ​ന്ന കീ​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ചെ​മ്മം​ക​ണ്ടം കൈ​നി​കു​ന്ന് ചാ​ത്ത​കു​ട​ത്തി​ൽ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലെ കീ​ണ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ഇ​തോ​ടെ വീ​ടും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.