മാ​തൃ​ക കൃ​ഷി​ത്തോ​ട്ടം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, August 15, 2019 12:31 AM IST
തൃ​ശൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന വേ​ളൂ​ക്ക​ര, വെ​ള്ളാങ്ക​ല്ലൂ​ർ, പു​ത്ത​ൻ​ചി​റ, പൂ​മം​ഗ​ലം, പ​ടി​യൂ​ർ എ​ന്നീ കൃ​ഷിഭ​വ​നു​ക​ളി​ൽ ആ​ത്മ പ്ല​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​യോ​ജി​ത മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം നി​ർ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 24ന​കം അ​ത​തു കൃ​ഷി​ഭ​വ​നു​ക​ളി​ൽ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0480-2787177.

എ​ച്ചി​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി​ ന​ശി​പ്പി​ച്ചു

പു​തു​ക്കാ​ട്: എ​ച്ചി​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. എ​ച്ചി​പ്പാ​റ മു​സ്ലീം​പ​ള്ളി പ​റ​ന്പി​ലെ തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളു​മാ​ണ് കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും പ്ര​ദേ​ശ​ത്ത് ആ​ന​യി​റ​ങ്ങി നാ​ശം വി​ത​ച്ചി​രു​ന്നു.
കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. പു​ല​ർ​ച്ചെ മ​ദ്ര​സ​യി​ലേ​ക്കും മ​റ്റും കു​ട്ടി​ക​ള​ട​ക്കം സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ൽ ആ​ന​യി​റ​ങ്ങു​ന്ന​തി​നാ​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ട്. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വൈ​ദ്യു​തി വേ​ലി​ക​ള​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.