ഒ​ല്ലൂ​ർ ഫൊ​റോ​ന​പ്പ​ള്ളി ഇ​ട​വ​ക​യി​ൽ ഏ​ക​ദ​ിന സെ​മി​നാ​ർ
Thursday, August 15, 2019 12:31 AM IST
ഒ​ല്ലൂ​ർ: ഫൊ​റോ​ന​പ്പ​ള്ളി ഇ​ട​വ​ക​യി​ൽ ഇന്നു യുവജനങ്ങൾ ക്കായി ഏ​ക​ദ​ിന സെ​മി​നാ​ർ ന​ട​ത്തും.രാ​വി​ലെ 9.30ന് ​ഫാ. ഡി​റ്റോ കൂ​ള​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വിശുദ്ധ. ​കു​ർ​ബാ​ന, 10.15 ന് ​സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർവ​ഹി​ക്കു​ം. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് കോ​നി​ക്ക​ര അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ം.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ്രൊ​ഫ. ബി​നു, ഡോ. ​മേ​രി റെ​ജീ​ന, സി​സ്റ്റ​ർ ഗ്രെ​യ്സ് തോ​മ​സ്, ലി​ജി പൊ​ഴ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ം. തു​ട​ർ​ന്ന് ഗ്രൂ​പ്പ് ച​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം കെ.​സി.​വൈ.​എം., സി.​എ​ൽ.​സി., ജീ​സ്സ​സ് യൂ​ത്ത്, സെ.​വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ​സം​ഘ​ട​ന​ക​ളും യു​വ​ജ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് യു​വ​ജ​ന​പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ക്കു​ം. തു​ട​ർ​ന്ന് പ്ര​വീ​ണ്‍ ചി​റ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​പ​രി​ശീ​ല​ന​ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കും.