സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും
Thursday, August 15, 2019 12:31 AM IST
തൃ​ശൂ​ർ: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ ഇ​ന്നു രാ​വി​ലെ തേ​ക്കി​ൻ​കാ​ട് മൈ​താ​നം വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ ന​ട​ക്കും. 8.30 നു ​പ​താ​ക ഉ​യ​ർ​ത്തി​യശേ​ഷം മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. പ​രേ​ഡി​നൊ​പ്പം മി​ക​ച്ച നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​വ​ർ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണ​വും ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.