ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും: മേയർ
Thursday, August 15, 2019 12:30 AM IST
തൃ​ശൂ​ർ: മ​ഴ​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ​തി​നെതു​ട​ർ​ന്ന് ഒ​ഴി​പ്പി​ച്ച സ്വ​രാ​ജ്റൗ​ണ്ടി​ലെ മേ​നാ​ച്ചേ​രി ബി​ൽ​ഡിം​ഗ്സി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്കു പു​ന​ര​ധി​വാ​സം ന​ൽ​കു​മെ​ന്നു മേ​യ​ർ അ​ജി​ത വി​ജ​യ​ൻ അ​റി​യി​ച്ചു. പെ​ട്ടെ​ന്നു കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു മു​ൻധാ​ര​ണ​ക​ൾ​ക്കു വി​രു​ദ്ധ​മാ​യാ​ണെ​ന്നു മു​ൻ മേ​യ​ർ​മാ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും മേ​യ​ർ ആ​രോ​പി​ച്ചു.
2010ൽ ​ചെ​ട്ടി​യ​ങ്ങാ​ടി കേ​ര​ളഭ​വ​ൻ ഹോ​ട്ട​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ച​തി​നെതു​ട​ർ​ന്ന് ദു​ർ​ബ​ല കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ക്സ്പെ​ർ​ട്ട് ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യ​നു​സ​രി​ച്ചാ​ണ് ഈ ​ന​ട​പ​ടി.
ന​ഗ​ര​പ​രി​ധി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു തീ​രു​മാ​നി​ച്ച​താ​ണ്. ഇ​താ​ണ് വാ​സ്ത​വ​മെ​ന്നി​രി​ക്കെ തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കു​ന്ന​തു ജ​ന​ങ്ങ​ളെ ബോ​ധ​പൂ​ർ​വം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.