വേ​ലൂ​പ്പാ​ട​ത്ത് കാ​റി​ടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു
Thursday, August 15, 2019 12:29 AM IST
പു​തു​ക്കാ​ട് : വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ട​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​ടി​ഞ്ഞു. കഴിഞ്ഞദിവസം രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ ഓ​ടി​ച്ചി​രു​ന്ന ക​ള്ളാ​യി സ്വ​ദേ​ശി അ​ല​ക്സി​ന് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് ഒ​ടി​ഞ്ഞെ​ങ്കി​ലും മ​റി​ഞ്ഞു​വീ​ഴാ​തി​രു​ന്ന​ത് അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചു.
സ​മീ​പ​ത്തെ ചെ​റു​റോ​ഡി​ൽ നി​ന്ന് അ​ശ്ര​ദ്ധ​മാ​യി ഒ​രു വാ​ഹ​നം പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം. പെ​ട്ടെ​ന്ന് മു​ന്നി​ൽ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.