മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് അ​സ്വാ​ഭാ​വി​ക​മാ​യ ശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ
Thursday, August 15, 2019 12:29 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​രു​ത്തി​പ്ര ല​ക്ഷം വീ​ട് കോ​ള​നി​യു​ടെ പു​റ​കു​വ​ശ​ത്തെ കു​ന്നി​ൽ​ മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് അ​സ്വാ​ഭാ​വി​ക​മാ​യ ശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ. പ്ര​ദേ​ശ​ത്തെ കു​ടം​ബ​ങ്ങ​ൾ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്‍റെ തോ​ത് വ​ർ​ദ്ധി​ച്ച​തി​നാ​ൽ അ​ടി​യൊ​ഴു​ക്കി​ന്‍റെ ശ​ബ്ദ​മാ​കാം ഇ​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം. ര​മ്യാ​ഹ​രി​ദാ​സ് എം​പി, അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം. ​ആ​ർ. അ​നൂ​പ് കി​ഷോ​ർ, മ​റ്റു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ , ജി​യോ​ള​ജി​സ്റ്റ് എം. ​സി. കി​ഷോ​ർ, അ​സി. ജി​യോ​ള​ജി​സ്റ്റു​മാ​രാ​യ എം. ​വി. വി​നോ​ദ് ,അ​ശ്വ​തി ആ​ർ ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.