രാ​ത്രി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​തി​നു വേ​ണ്ടി പ​രു​ത്തി​പ്ര സ്കൂ​ൾ തു​റ​ന്നു​കൊ​ടു​ക്കും
Thursday, August 15, 2019 12:29 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വ് ല​ക്ഷം വീ​ടി​ന് മു​ക​ൾ​വ​ശ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ഉ​യ​ർ​ന്ന അ​സാ​ധാ​ര​ണ ശ​ബ്ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ത്രി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​തി​നു വേ​ണ്ടി പ​രു​ത്തി​പ്ര സ്കൂ​ൾ തു​റ​ന്നു​കൊ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ടി​യ​ന്തി​ര കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ഴാ​നി ഡാം ​തു​റ​ന്നു വി​ടു​ക​യാ​ണെ​ങ്കി​ൽ എ​ടു​ക്കേ​ണ്ട മു​ൻക​രു​ത​ലു​ക​ൾ കൗ​ണ്‍​സി​ൽ ച​ർ​ച്ച ചെ​യ്തു. 40 വ​ർ​ഷ​ത്തി​ന് ശേ​ഷം വെ​ള്ളംതു​റ​ന്നു വി​ടു​ന്ന പ​ത്താ​ഴകു​ണ്ട് ഡാ​മി​ൽ ക​നാ​ലു​ക​ളി​ലും, മ​റ്റു ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്തി​ക​ൾ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തും, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പും, ന​ഗ​ര​സ​ഭ​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന​തി​നും, കു​റാ​ഞ്ചേ​രി ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പെ​ട്ട 19 പേ​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നും വേ​ണ്ടി കു​റാ​ഞ്ചേ​രി​യി​ൽ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തു​മാ​യി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ച​ട​ങ്ങി​ൽ മ​ന്ത്രി എ ​സി മൊ​യ്തീ​ൻ, അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് പ​ങ്കെ​ടു​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശി​വ​പ്രി​യ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്. ചെ​യ​ർ​മാ​ൻ എം ​ആ​ർ അ​നൂ​പ് കി​ഷോ​ർ, എ​ൻ.കെ. ​പ്ര​മോ​ദ്കു​മാ​ർ, എം.ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ, ജ​യ​പ്രീ​ത മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.